നിപ ആശങ്ക ഒഴിയുന്നു: നിയന്ത്രണങ്ങൾ നീക്കിയേക്കും, അവലോകന യോഗം ഇന്ന്

നിപ നിയന്ത്രണവിധേയമായതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്
കോഴിക്കോട്
കോഴിക്കോട്
Updated on

കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.

നിപ നിയന്ത്രണവിധേയമായതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച നിർണായക യോഗം ഇന്ന് ചേരുന്നത്.

രോഗ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകാനാണ് സാധ്യത. നിലവിൽ ഓൺലൈനായാൻ ക്ലാസുകൾ നടക്കുന്നത്.

നിലവിൽ 915 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആയത് ജില്ലയിൽ ആശങ്ക കുറച്ചിട്ടുണ്ട്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ഇതുവരെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ചികിത്സയിലുള്ള 9 വയസുകാരൻ്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.