നിപ; കോഴിക്കോട് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്

കടകൾ രാത്രി എട്ടുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം
നിപ; കോഴിക്കോട് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്
Updated on

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവ്. നിപ പരിശോധനയ്ക്കയച്ച ഫലങ്ങൾ നെഗറ്റീവായതോടെയാണ് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

കടകൾ രാത്രി എട്ടുമണിവരെ കടകൾ തുറന്നു പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെയും പ്രവർത്തിക്കാം. ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടു വരെയും പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വടകര താലൂക്കിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

നിപ്പ പ്രോട്ടോക്കോൾ അനുസരിച്ചു മാത്രമായിരിക്കണം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതെന്നും ജില്ലാഭരണകൂടം നിർദേശിക്കുന്നു. മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണം. കൂട്ടം കൂടാൻ പാടില്ല, അകലം പാലിക്കണം എന്നീ നിർദേശങ്ങൾ കൂടി ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.