ബോധപൂർവം ഒരു ചട്ടവും ലംഘിച്ചിട്ടില്ല: എൻ. പ്രശാന്ത്

ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നത്.
No rule was deliberately violated: N. Prashanth
എൻ. പ്രശാന്ത് ഐഎഎസ്
Updated on

തിരുവന്തപുരം: താൻ ബോധപൂർവം ഒരു ചട്ടവും ലംഘിച്ചിട്ടില്ലയെന്ന് സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. ഭരണഘടനയുടെ പരമാധികാരത്തിലാണ് വിശ്വസിക്കുന്നതെന്നും എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറെകാലം സ്കൂളിലും ലോ കോളെജിലും പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സസ്പെൻഷനിലായിട്ടില്ലയെന്നും ഇത് ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന സസ്പെൻഷനാണെന്നും പ്രശാന്ത് പറഞ്ഞു. അടുത്ത നടപടിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ലായെന്നും സസ്പെൻഷനും മുൻപ് തന്നോട് വിശദീകരണം ചോദിച്ചില്ലായെന്ന പരാതിയും തനിക്കില്ലായെന്ന് എൻ. പ്രശാന്ത് പറഞ്ഞു.

Trending

No stories found.

Latest News

No stories found.