സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഉണ്ടാവില്ല, ചില നിയന്ത്രണങ്ങൾ മാത്രം: മന്ത്രി കൃഷ്ണൻകുട്ടി

ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു
no unannounced power cuts in kerala only some restrictions: Minister Krishnankutty
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഉണ്ടാവില്ല, ചില നിയന്ത്രണങ്ങൾ മാത്രം: മന്ത്രി കൃഷ്ണൻകുട്ടിfile
Updated on

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഉണ്ടാവില്ലെന്ന് അറിയിച്ച് മന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഉണ്ടാകും. ലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയുരുന്നു.

വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് വൈദ്യുതി ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്‍റെ കാലത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം ആണവ നിലയം സ്ഥാപിക്കുന്നതില്‍ ചർച്ച വേണമെന്നും മന്ത്രി പറഞ്ഞു. ആണവനിലയം കേരളത്തിൽ സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിഷയം നയപരമായെടുക്കേണ്ട തീരുമാനമാണന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.