സംസ്ഥാനത്ത് തുലാവർഷമെത്തി; 2 ദിവസം തീവ്രമഴയ്ക്കു സാധ്യത

ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ അലർട്ട്
northeast monsoon season in Kerala orange alert
സംസ്ഥാനത്ത് തുലാവർഷമെത്തി; 2 ദിവസം തീവ്രമഴയ്ക്കു സാധ്യത
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷമെത്തിയതായി കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് കേരളത്തിൽ അടുത്ത 2 ദിവസം തീവ്ര മഴയ്ക്കു സാധ്യത.

അതേസമയം, സംസ്ഥാനത്ത് ഇന്നും അതിക്തമായ മഴ തുടരും. മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ 10 ജില്ലകളിൽ യെലോ അലര്‍ട്ടുമാണ് ഉള്ളത്.

ഇടിമിന്നലോടു കൂടിയ അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് ( 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ) ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളിൽ ലഭിക്കുക.

ഇതോടൊപ്പം കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം തീരമേഖലകളിൽ ബുധനാഴ്ച രാത്രി 11.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് ഭാഗത്ത് കാറ്റിന്‍റെ വേഗത ശക്തമാകാന്‍ (ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ) സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

അടുത്ത 2 ദിവസത്തേക്കുള്ള മുഴ മുന്നറിയിപ്പ്:

16/10/2024 : മലപ്പുറം, കണ്ണൂര്‍ (ഓറഞ്ച് അലർട്ട്)

16/10/2024: തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് (യെലോ അലര്‍ട്ട്)

17/10/2024 : കോഴിക്കോട്, കണ്ണൂർ (ഓറഞ്ച് അലർട്ട്)

17/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം (യെലോ അലര്‍ട്ട്)

Trending

No stories found.

Latest News

No stories found.