കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച
Official ID cards for farmers
കര്‍ഷകരെ പാടെ മറന്ന് ബജറ്റ്: പി. പ്രസാദ്
Updated on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി കേരളത്തിലെ കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി കൃഷി വകുപ്പ്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണു തിരിച്ചറിയല്‍ കാര്‍ഡ് നിലവില്‍ വരുന്നത്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ കതിര്‍ ആപ്പ് മുഖേന രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃഷി ഭവന്‍ തലത്തിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തീകരിച്ച് അംഗീകാരം നേടിയെടുത്താല്‍ കാര്‍ഡ് സ്വന്തമാക്കാം.

കര്‍ഷകര്‍ അവര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ക്കായി വ്യത്യസ്ത കാര്‍ഡുകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സേവനങ്ങളെ മന്ദഗതിയിലാക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ഷക സേവനങ്ങള്‍ക്കായി കൃഷി വകുപ്പ് ഡിജിറ്റല്‍ ഐഡന്‍റിറ്റി ഏര്‍പ്പെടുത്തുന്നത്. കര്‍ഷകന് സമയബന്ധിതമായി സേവനങ്ങള്‍ നല്‍കുവാനും, ലഭിക്കുന്ന സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുന്നതോടൊപ്പം ഏതൊരു കര്‍ഷകനും കൃഷി വകുപ്പ് തന്നെ നല്‍കുന്ന ഒരു ആധികാരിക രേഖയുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാനും സാധിക്കും. അതോടൊപ്പം കാര്‍ഷിക സേവനങ്ങള്‍ക്ക് നിരവധിയായ ഭൗതിക രേഖകള്‍ സമര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ഇതു വഴി കുറയ്ക്കാനാകും. കൃഷി വകുപ്പിന്‍റെ പദ്ധതി നിര്‍വഹണത്തില്‍ ഗുണഭോക്താക്കളെ സുതാര്യമായി കണ്ടെത്തുന്നതിനും സമയബന്ധിതമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും കാര്‍ഡ് നിലവില്‍ വരുന്നതിലൂടെ വഴിയൊരുങ്ങും.

സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച

കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 3ന് മന്ത്രി പി.പ്രസാദ് അങ്കമാലി സിഎസ്എ ഹാളില്‍ നിര്‍വഹിക്കും. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷനാകും.

Trending

No stories found.

Latest News

No stories found.