ഓണം ബമ്പർ എത്തി: ഒന്നാം സമ്മാനം 25 കോടി തന്നെ, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

കഴിഞ്ഞ വർഷമാണ് തിരുവോണം ബമ്പറിന് റെക്കോർഡ് തുകയായ 25 കോടി രൂപ സമ്മാനം നൽകാൻ തീരുമാനിച്ചത്
onam bumper 2023
onam bumper 2023
Updated on

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്‌തു. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഭാഗ്യക്കുറിയുടെ പ്രകാശനം നിർവഹിച്ചത്. ഇത്തവണത്തെ ഒന്നാം സമ്മാനത്തിൽ മാറ്റമില്ല. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും.

കഴിഞ്ഞ വർഷമാണ് തിരുവോണം ബംപറിന് റെക്കോർഡ് തുകയായ 25 കോടി രൂപ സമ്മാനം നൽകാൻ തീരുമാനിച്ചത്. ഇത്തവണയും 25 കോടി രൂപ തന്നെയാണ് ഒന്നാം സമ്മാനം.മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

Trending

No stories found.

Latest News

No stories found.