ഓണം ബംപര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം

ഓണം ബംപറിന്‍റെ 72 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; പൂജാ ബംപര്‍ പ്രകാശനവും ഇതോടൊപ്പം നടത്തും
ഓണം ബംപറിന്‍റെ 72 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; പൂജാ ബംപര്‍ പ്രകാശനവും ഇതോടൊപ്പം നടത്തും Onam bumper lottery results 2024 on Wednesday
ഓണം ബംപര്‍ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം
Updated on

തിരുവനന്തപുരം: ‌കേരള ലോട്ടറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ 2024 നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംപര്‍ പ്രകാശനവും ബുധനാഴ്ച നടത്തും. ചൊവ്വാഴ്ച വൈകിട്ട് നാല് വരെയുള്ള കണക്കനുസരിച്ച് 71 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു. ബുധനാഴ്ച രാവിലെ മുതൽ ടിക്കറ്റ് വിൽപ്പന റോഡ് വക്കുകളിൽ അടക്കം തകൃതിയായി തുടരുകയാണ്.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് 1.30ന് വി.കെ. പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബംപറിന്‍റെ പ്രകാശനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. തുടര്‍ന്ന് രണ്ട് മണിക്കാണ് തിരുവോണം ബംപര്‍ നറുക്കെടുപ്പിന്‍റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ. പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കുക.

ഒരു കോടി രൂപ വീതം 5 പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബംപറിന്‍റെ മറ്റൊരു സവിശേഷത.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (5 പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും തിരുവോണം ബംപർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

Trending

No stories found.

Latest News

No stories found.