ഓണം ബംപർ പ്രകാശനവും മൺസൂൺ ബംപർ നറുക്കെടുപ്പും

ഓണം ബംപര്‍ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേര്‍ക്ക്.
Kerala lottery
കേരള ലോട്ടറിRepresentative image
Updated on

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ പ്രകാശനവും മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പും ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍.

ടിക്കറ്റ് വില 250 രൂപയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപറിന്‍റെ 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് വിപണിയിലെത്തിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 വരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകള്‍ വിറ്റു.

ഓണം ബംപര്‍ ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം ഇക്കുറിയും 25 കോടി രൂപയാണ്. 500 രൂപയാണ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം 5 ലക്ഷവും 2 ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭ്യമാകും. ഓണം ബംപര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഓണം ബംപര്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകനു നല്‍കി പ്രകാശനം ചെയ്യും. മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അര്‍ജുന്‍ അശോകനും നിര്‍വഹിക്കും.

ചടങ്ങില്‍ ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനാകും. വി.കെ. പ്രശാന്ത് എംഎല്‍എ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് , ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍, ഭാഗ്യക്കുറി വകുപ്പ് ജോയിന്‍റ് ഡയറക്റ്റര്‍ മായാ എന്‍. പിള്ള എന്നിവര്‍ സംബന്ധിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്റ്റര്‍ എസ്. എബ്രഹാം റെന്‍ സ്വാഗതവും ജോയിന്‍റ് ഡയറക്റ്റര്‍ രാജ് കപൂര്‍ നന്ദിയും പറയും.

Trending

No stories found.

Latest News

No stories found.