ഓണത്തിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി; 58 അധിക അന്തർസംസ്ഥാന സർവീസുകൾ നടത്താൻ തീരുമാനം

പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു
onam demand 58 more inter state ksrtc bus services
ഓണത്തിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി
Updated on

തിരുവനന്തപുരം: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സർവീസ്. സെപ്റ്റംബർ 9 - 23 വരെയാണ് ഓണം സ്പെഷൽ സർവീസുകൾ ഉണ്ടാകുക.

പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. ഉത്സവകാലം പ്രമാണിച്ച് സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. ഓണം പ്രമാണിച്ച് കര്‍ണാടക ആര്‍ടിസിയും കേരളത്തിലേക്ക് അധികമായി 21 സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.