തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. റേഷൻ കടകൾ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണം പൂർത്തിയായേക്കുമെന്നാണ് നിഗമനം. 6 ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്.
വെള്ള, നീല കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി നൽകും. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരിയാണ് നൽകുന്നത്. മഞ്ഞ റേഷൻകാർഡ് ഉടമകൾക്കുള്ള പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുമെന്നും വിലയിൽ നേരിയ വർധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.