ഉള്ളി വിലയും സെഞ്ചുറിയടിച്ചു

നവംബർ അവസാനത്തോടെയേ പുതിയ സീസണിൽ വിളവെടുത്ത് സ്റ്റോക്ക് എത്തൂ, അതിനാൽ വില ഇനിയും കൂടാൻ സാധ്യത
Shallot onion
Shallot onion
Updated on

കൊച്ചി: ലോകകപ്പ് ക്രിക്കറ്റിലെ സെഞ്ചുറി പ്രളയത്തിനൊപ്പം, അടുക്കളയിലെ അനിവാര്യ സാന്നിധ്യമായ ചെറിയ ഉള്ളിയുടെ വിലയും സെഞ്ചുറിയടിച്ച് മുന്നേറുകയാണ്. കേരളത്തില്‍ പലയിടത്തും 100-120 രൂപയാണ് കിലോഗ്രാമിന് ചില്ലറ വില. മൊത്തവിലയാകട്ടെ 5060 രൂപയും.

വില പിടിവിട്ടുയര്‍ന്നതോടെ അടുക്കളയില്‍ നിന്ന് ചെറിയ ഉള്ളിയെ പലരും അകറ്റിനിർത്തിയിരിക്കുകയാണ്. ഹോട്ടലുകളില്‍ ഉള്ളിവടയ്ക്കും മുട്ട റോസ്റ്റ് അടക്കമുള്ള വിഭവങ്ങളിലും ചെറിയ ഉള്ളിക്ക് പകരം സവാള ഇടംപിടിച്ചു കഴിഞ്ഞു. സവാള കിലോയ്ക്ക് ചില്ലറ വില 40-50 രൂപയേയുള്ളൂ.

മഹാരാഷ്‌ട്രയാണ് ചെറിയ ഉള്ളിയുടെ പ്രധാന ഉത്പാദന കേന്ദ്രം. ഒക്റ്റോബര്‍-നവംബറിലാണ് ഉള്ളിയുടെ വിളവെടുപ്പ് സീസണ്‍. ഇക്കുറി ഉത്പാദനം 36 ശതമാനത്തോളം കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് വഴിയൊരുക്കിയതെന്ന് വിതരണക്കാര്‍ പറയുന്നു.

ഉത്തരേന്ത്യയില്‍ നവരാത്രി ആഘോഷങ്ങളെ തുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞത് വിലക്കയറ്റത്തിന്‍റെ ആക്കം കുറച്ചിട്ടുണ്ട്. ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണ പശ്ചാത്തലത്തില്‍ വില കൂടുതല്‍ ഉയരുമോയെന്ന ആശങ്കയും ശക്തമാണ്.

ഇത്തവണത്തെ സീസണിലെ വിളവ് നവംബര്‍ അവസാനത്തോടെയേ വിപണിയിലെത്തൂ എന്നാണ് സൂചനകള്‍. ഫലത്തില്‍, വില ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.