ഹേമ കമ്മിഷൻ റിപ്പോർട്ട്: എതിർപ്പ് സജിമോനു മാത്രം, മറ്റു നിർമാതാക്കൾക്കില്ല

മലയാള സിനിമയിലെ ചിലരുടെ ഭയമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ ചെയ്തതിന് പിന്നിലെന്ന് സംവിധായകന്‍ വിനയൻ
Sajimon Parayil
സജിമോൻ പാറയിൽ
Updated on

കൊച്ചി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിര്‍മ്മാതാവ് സജിമോന്‍ പാറയിലിനെ തള്ളി നിര്‍മ്മാതാക്കളുടെ സംഘടന. സ്വന്തം നിലയ്ക്കാണ് സജിമോന്‍ ഹര്‍ജിയുമായി കോടതിയില്‍ പോയതെന്നും റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി. രാഗേഷ്. സജിമോന്‍ സംഘടനയില്‍ താല്‍ക്കാലിക അംഗത്വം എടുത്തിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി.

മലയാള സിനിമയിലെ ചിലരുടെ ഭയമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ ചെയ്തതിന് പിന്നിലെന്ന് സംവിധായകന്‍ വിനയൻ പ്രതികരിച്ചു. സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയിലാണ് ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോര്‍ട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.

Trending

No stories found.

Latest News

No stories found.