നിലപാട് മാറ്റി, കലോത്സവത്തിന് 'വെ​ജ്' മാ​ത്രം

കലോത്സവ വേദിയിൽ മാധ്യമങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
V. Sivankutty
V. Sivankuttyfile
Updated on

കൊ​ല്ലം: ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണം മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക​യെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ക​ഴി​ഞ്ഞ​വ​ർ​ഷം വി​വാ​ദ​മു​ണ്ടാ​യ​തി​നാ​ലാ​ണ് ഈ ​നി​ല​പാ​ട് ഇ​പ്പൊ​ഴേ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഈ ​കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടാ- ക​ലോ​ത്സ​വ സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ മ​ന്ത്രി അ​റി​യി​ച്ചു.

"അ​ടു​ത്ത വ​ർ​ഷം എ​ന്താ​യാ​ലും നോ​ൺ വെ​ജ് ഉ​ണ്ടാ​കു​മെ​ന്നും ബി​രി​യാ​ണി കൊ​ടു​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും'' ഇ​റ​ച്ചി​യും മീ​നും വി​ള​മ്പാ​ന്‍ ക​ലോ​ത്സ​വ മാ​നു​വ​ല്‍ പ​രി​ഷ്ക​രി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി ക​ഴി​ഞ്ഞ​വ​ർ​ഷം പ​റ​ഞ്ഞി​രു​ന്നു. സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ര​ണ്ടു​ത​രം ആ​ഹാ​ര​വും വി​ള​മ്പാ​റു​ണ്ടെ​ന്നും അ​ത് ക​ലോ​ത്സ​വ​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞി​രു​ന്ന​ത്. ആ ​നി​ല​പാ​ട് തി​രു​ത്തു​ന്ന​താ​ണ് പു​തി​യ പ്ര​സ്താ​വ​ന.

സ​സ്യ​ഭ​ക്ഷ​ണം മാ​ത്രം വി​ള​മ്പു​ന്ന​ത് "ബ്രാ​ഹ്മ​ണി​ക്ക​ൽ മേ​ധാ​വി​ത്വ'​മാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ, ഇ​നി സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ താ​നു​ണ്ടാ​കി​ല്ല എ​ന്ന് പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം ജി​ല്ലാ ശാ​സ്ത്ര​മേ​ള​യു​ടെ​യും സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും പാ​ച​കം പ​ഴ​യി​ടം ഏ​റ്റെ​ടു​ത്തി​രു​ന്നു.

ക​ലോ​ത്സ​വ റി​പ്പോ​ർ​ട്ടി​ങ്ങി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ശി​വ​ൻ​കു​ട്ടി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള പ​ത്ര​ക്കാ​ർ​ക്ക് പാ​സു​ക​ൾ ന​ൽ​കും. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യൂ​ട്യൂ​ബ​ർ​മാ​രു​ടെ​യും കാ​ര്യം ആ​ലോ​ചി​ച്ചു ചെ​യ്യേ​ണ്ട​താ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഗ്രീ​ൻ റൂ​മി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.