'ഓപ്പറേഷന്‍ അജയ്': ആദ്യ സംഘത്തിലെ മലയാളികൾ കൊച്ചിയിൽ തിരിച്ചെത്തി

ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 6 മണിയോടെയാണ് ഡൽഹിയിലെത്തിയത്.
Video Screenshot
Video Screenshot
Updated on

കൊച്ചി: ഇസ്രായേലിൽ നിന്നെത്തിയ ആദ്യ സംഘത്തിലെ മലയാളികൾ കൊച്ചി വിമാനത്താവളത്തിലെത്തി.

ഡൽഹിയിലെത്തിയ ആദ്യസംഘത്തിൽ 7 മലയാളികളാണ് ഉള്ളത്. 5 പേര്‍ നോര്‍ക്ക വഴിയും 2 പേര്‍ സ്വന്തം നിലയിലുമാണ് എത്തിയത്. ഇസ്രയേലില്‍ സമാധാനം പുന:സ്ഥാപിച്ചാല്‍ തിരികെ പോകാനാകുമെന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

'ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായാണ് മലയാളികളെ അടക്കം തിരികെയെത്തിക്കുന്നത്. ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 6 മണിയോടെയാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള 7 വിദ്യാർഥികളടക്കം 212 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടായരുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി യുദ്ധമുഭൂമിയിൽ നിന്നും മടങ്ങിയെത്തിയവരെ സ്വീകരിച്ചു.

അടുത്ത 5 ദിവസങ്ങളില്‍, ഓരോ വിമാനം വീതം ഓപ്പറേഷന്‍ അജയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.