സ്കൂൾ ബസ് ഡ്രൈവർമാർക്കും ഡോർ അറ്റന്‍റർമാർക്കുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞൂറിൽ അധികം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു
സ്കൂൾ ബസ് ഡ്രൈവർമാർക്കും ഡോർ അറ്റന്‍റർമാർക്കുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Updated on

ചേർത്തല: ചേർത്തല സബ് ആർ ടി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും ഡോർ അറ്റന്‍റർമാർക്കുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേർത്തല ജോയിന്‍റ് ആർടിഓ ജെബി ഐ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈ എസ് പി ബെന്നി കെ.വി. ഉദ്ഘാടനം നിർവഹിച്ചു. എംവിഐമാരായ സുബി എസ് സ്വാഗതവും റോഷൻ കെ നന്ദിയും പറഞ്ഞു.

നിയുക്ത വാർഡ് കൗൺസിലർ അജി എ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടേ ചുമതല വഹിക്കുന്ന ഹരി ടി. ആർ. എന്നിവർ സംസാരിച്ചു. തുടർന്ന് പ്രഥമിക ശുശ്രൂഷ എന്ന വിഷയത്തിൽ ഫയർ ആന്‍റ് റെസ്ക്യു ഒഫീസർ പി.കെ. റജിമോൻ, വാഹന പരിപാലനം എന്ന വിഷയത്തിൽ ടി വി എസ് വർക്ക്സ് മനേജർ വിനീത് വി. എന്നിവർ ക്ലാസുകൾ നയിച്ചു. താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞൂറിൽ അധികം ആളുകൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Trending

No stories found.

Latest News

No stories found.