p jayarajan about cpm lok sabha election failures
പി. ജയരാജൻfile

''ചരിത്രത്തെ വിലയിരുത്തണം, തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണം'', തേതൃത്വത്തോട് പി. ജയരാജൻ

''എവിടെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പഠിച്ച് അതിൽ നിന്നും പാഠം ഉൾക്കൊള്ളണം''
Published on

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജ‍യത്തിന്‍റെ കാരണം പഠിക്കാൻ പാർട്ടി തയാറാവണമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം നേടിയുള്ളു എങ്കിലും തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത് പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്റെ നാലാം ചരമ വാർഷികത്തോട് അനുബന്ധിച്ച് പാറാട് അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചരിത്രത്തെ ശരിയായി വില‍യിരുത്തണം. അതിന്‍റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോണം. നാം ഇത് വരെ ഉയർത്തിപ്പിടിച്ച ശക്തമായ നയങ്ങളും സമീപനങ്ങളും ഇനിയും ഉയർത്തിപ്പിടിക്കാനാവണം. എവിടെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പഠിച്ച് അതിൽ നിന്നും പാഠം ഉൾക്കൊള്ളണം. അങ്ങനെ മുന്നോട്ട് പോവാനായാൽ ഇനിയും തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാവും അദ്ദേഹം പറഞ്ഞു.