പഴം, പച്ചക്കറികൾക്ക് 30% വരെ വിലക്കുറവ്; ഓണവിപണിയില്‍ സമഗ്ര ഇടപെടലുമായി കൃഷി വകുപ്പ്

പഴം പച്ചക്കറികള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കുന്ന വിലയുടെ 10 ശതമാനം അധികം നല്‍കിയാണ് കൃഷി വകുപ്പ് സംഭരിക്കുന്നത്
p prasad about onam market
കൃഷി മന്ത്രി പി. പ്രസാദ്
Updated on

തിരുവനന്തപുരം: "കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് ' എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി. കൃഷി ഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവ കേന്ദ്രികരിച്ച് 2000 കര്‍ഷക ചന്തകളാണ് അടുത്ത നാലു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നതെന്ന് കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു കൃഷി മന്ത്രി അറിയിച്ചു.

പഴം പച്ചക്കറികള്‍ക്ക് പൊതു വിപണിയില്‍ ലഭിക്കുന്ന വിലയുടെ 10 ശതമാനം അധികം നല്‍കിയാണ് കൃഷി വകുപ്പ് സംഭരിക്കുന്നത്. അത്തരത്തില്‍ സംഭരിക്കുന്ന നാടന്‍ ഉല്‍പ്പന്നങ്ങള്‍ വിപണി വിലയുടെ 30 ശതമാനം വരെ വില കുറച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയാണ് കൃഷി വകുപ്പ് സമഗ്ര വിപണി ഇടപെടല്‍ നടത്തുന്നതെന്ന് മന്ത്രി. ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനായി.

മുതിര്‍ന്ന കര്‍ഷകനായ അബ്ദുള്‍ റഹിം, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ എന്നിവരെ മന്ത്രി ആദരിച്ചു. ഹോര്‍ട്ടിക്കോര്‍പ്പിന്‍റെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ ഫ്ലാഗ് ഓഫ് ആന്‍റണി രാജു എംഎല്‍എ നിര്‍വഹിച്ചു. കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള ,അഡിഷണല്‍ ഡയറക്ടര്‍ എ.ജെ.സുനില്‍, അഡിഷണല്‍ ഡയറക്ടര്‍ തോമസ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Trending

No stories found.

Latest News

No stories found.