ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാനാവില്ല, പരാതിയുമായി മുന്നോട്ടു വരണം; വനിത കമ്മിഷൻ

പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പി. സതീദേവി പ്രതികരിച്ചു
p sathidevi about hema committee report
P Sathidevi file image
Updated on

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ട് വരണമെന്നും റിപ്പോർട്ടിന്‍റെ നിയമപരമായ സാധുത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിതാകമ്മിഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീദേവി.

പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും പി. സതീദേവി പ്രതികരിച്ചു. നോട്ടീസ് ലഭിച്ചാൽ തങ്ങൾക്ക് എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യും. സനിമ മേഖലയിലുൾപ്പെടെ എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് അന്തസോടെയും അഭിമാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനെ കമ്മിഷൻ പിന്തുണയിക്കുമെന്നും അവർ പ്രതികരിച്ചു.

സിനിമമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് സ്വമേധയാ കേസെടുക്കാനാവില്ല. മൊഴികൾ നൽകിയവര് പരാതിയുമായി മുന്നോട്ട് വരണമെന്നും ഏത് തൊഴിൽ മേഖലയിലും ഇതുപോലെ സ്ത്രീകൾ ധൈര്യത്തോടെ പരാതിപ്പെടാൻ മുന്നോട്ടു വരണമെന്നാണ് കമ്മിഷൻ നിലപാടെന്നും സതീദേവി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.