മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. കെഎസ്ആർടിസി ബസിനു നേരെയാണു പടയപ്പയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബസിന്‍റെ ചില്ല് തകർന്നു. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരം-പഴനി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്‍റെ സൈഡ് മിററാണു പടയപ്പ തകർത്തത്. നേരത്തെയും ജനവാസമേഖലയിൽ ഇറങ്ങി പടയപ്പ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് പടയപ്പ റേഷൻ കട തകർക്കുകയും, ഓട്ടൊറിക്ഷയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.