പാലാ കടപ്പാട്ടൂരപ്പൻ്റെ വിഗ്രഹദർശന ദിനാഘോഷം 14ന്

രാവിലെ 9.30ന് ശബരിമല മുൻമേൽശാന്തി നീലമന പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടുകൂടി പ്രസാദഊട്ടിന് തുടക്കമാകും
പാലാ കടപ്പാട്ടൂരപ്പൻ്റെ വിഗ്രഹദർശന ദിനാഘോഷം 14ന്
Updated on

കോട്ടയം: പാലാ കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി പ്രേംകുമാർ എസ് പോറ്റിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ആഘോഷം. സാധാരണ ശിവക്ഷേത്രങ്ങളിൽ ലിംഗ പ്രതിഷ്ഠയാണുള്ളത്. എന്നാൽ ദക്ഷിണ ഭാരതത്തിൽ ശിവഭഗവാൻ്റെ ദക്ഷിണാമൂർത്തി സങ്കല്പത്തിൽ രൂപമാർന്നുള്ള പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്.

വിഗ്രഹദർശന വാർഷികദിനമായ 14ന് പുലർച്ചെ 4ന് നടതുറക്കൽ, വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം എന്നിവ നടക്കും. 9.30 മുതൽ മഹാപ്രസാദ ഊട്ട്, വിഗ്രഹദർശന സമയമായ 2.30ന് വിശേഷാൽ ദീപാരാധന, വൈകിട്ട് ദീപാരാധനക്കു ശേഷം നടക്കുന്ന ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യകലാമേള “നാട്ടുപാട്ട് തിറയാട്ടം” എന്നിവയാണ് പ്രധാന പരിപാടികൾ.

ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ലഭിക്കും വിധം ഭക്തജനങ്ങൾ സമർപ്പിച്ച ഉൽപ്പന്നങ്ങളാൽ തയ്യാറാക്കിയ മഹാപ്രസാദ ഊട്ടിന് 501പറ അരിയുടെ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. രാവിലെ 9.30ന് ശബരിമല മുൻമേൽശാന്തി നീലമന പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടുകൂടി പ്രസാദഊട്ടിന് തുടക്കമാകും. കൂടപ്പുലം മണിക്കുട്ടൻ്റെ നേതൃത്വത്തിലുള്ള ആദിത്യ കേറ്ററിംഗാണ് മഹാപ്രസാദ ഊട്ടിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. 101 കിലോ ശർക്കര യുടെ പ്രസാദവിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. ഈവർഷത്തെ കർക്കിടകവാവുബലി 17ന് രാവിലെ 5 മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ആഘോഷ ചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡണ്ട് സി.പി ചന്ദ്രൻ നായർ, സെക്രട്ടറി എസ്.ഡി സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി.ഇടച്ചേരിൽ എന്നിവർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.