പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി..!! ദളിത് നേതാവ് കെ.എ. സുരേഷ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക്

പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും അദ്ദേഹം
Palakkad Congress Dalit leader AK Suresh left party joins CPM
പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി..!! ദളിത് നേതാവ് കെ.എ. സുരേഷ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക്
Updated on

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിടുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്‍റ കെ.എ. സുരേഷാണ് പാർട്ടി വിടുന്നതായി അറിയിച്ചത്. ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് നടപടി.

ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയുള്ളത്. താൻ സിപിഎമ്മിൽ ചേർന്നു. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുന്നുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേഷ് ഡിസിയിൽ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും.

അതേസമയം, കഴിഞ്ഞ ദിവസമാണ്, പിരായിരി കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി .ശശിയും ഭാര്യ സിതാരയും പി. സരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സരിന് പിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് പിരായിരി പഞ്ചായത്ത്‌ അംഗമായ സിതാര പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.