പാലക്കാട് 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം: ജാ​ഗ്രതാ നിർദേശം

വടക്കൻ ജില്ലകളിൽ ഇതോടെ ആരോ​ഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി
palakkad west nile fever death
palakkad west nile fever death
Updated on

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.