'ബിജെപി പ്രത്യേക മതത്തിന്‍റെ പാർട്ടി, കേന്ദ്രമന്ത്രി വന്നതുകൊണ്ട് ജയിക്കണമെന്നില്ല'; പന്ന്യൻ രവീന്ദ്രൻ

''പ്രത്യേക മതത്തെ മാത്രമായി പിന്തുണക്കുന്ന ആളുകളല്ല തിരുവനന്തപുരത്തുള്ളത്''
Pannyan Raveendran
Pannyan Raveendranfile
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പ്രത്യേക മതത്തെ മാത്രമായി പിന്തുണക്കുന്ന ആളുകളല്ല തിരുവനന്തപുരത്തുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. ബിജെപി പ്രത്യേക മതത്തിന്‍റെ പാർട്ടിയാണ് രാജീവ് ചന്ദ്രശേഖരൻ ആ പാർട്ടിയുടെ സ്ഥാനാർഥിയാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

''തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖരൻ. ബിജെപിക്ക് കേരളത്തിൽ ഇതുവരെ വേരുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നേമത്ത് ഒരു തവണ നിർഭാഗ്യത്തിന് കയറി വന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വന്നതു കൊണ്ട് ബിജെപി ജയിക്കണമെന്നില്ല. ഇടതുപക്ഷ മണ്ഡലമാണ് തിരുവനന്തപുരം. ഞാൻ മുമ്പും ഇവിടെ മത്സരിച്ചയാളാണ്. ഈ മണ്ഡലത്തിന്റെ മുക്കും മൂലയും എനിക്കറിയാം'' - പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.