''ഇത് ഇടത് സർക്കാരിന് ചേർന്നതല്ല''; ഭക്ഷ്യവകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

''വർഷങ്ങളോളം സപ്ലൈകോയിൽ ജോലി ചെയ്ത് ഇനിയൊരു ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്തവരോടാണ് ടാർഗറ്റ് പൂർത്തിയാക്കിയാലേ ശമ്പളം നൽകൂവെന്ന് പറയുന്നത്''
Pannyan Raveendran
Pannyan Raveendran
Updated on

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പിനെതിരേ രൂക്ഷ വിമർശനവുമായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ടാർഗറ്റ് പൂർത്തിയാക്കിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാർക്ക് ശമ്പളമുള്ളൂ എന്ന് പറയുന്നത് മര്യാദക്കേടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇത് ഇടതു സർക്കാരിന് ചേർന്ന നിലപാടല്ല, പണിയെടുക്കുന്നവർക്ക് കൂലി കൊടുക്കണമെന്നും സംസ്ഥാന സപ്ലൈക്കോ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വർഷങ്ങളോളം സപ്ലൈകോയിൽ ജോലി ചെയ്ത് ഇനിയൊരു ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്തവരോടാണ് ടാർഗറ്റ് പൂർത്തിയാക്കിയാലേ ശമ്പളം നൽകൂവെന്ന് പറയുന്നത്. ഇത് അനീതിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നീതിപൂർവമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതാണ് താത്കാലിക ജീവനക്കാരോട് കാട്ടുന്ന ഈ നയം. ഇത് സർക്കാരിന് മേലുള്ള കറുത്ത പാടാണെന്നും അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചു. ഈ നയം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.