പാനൂർ ബോംബ് സ്ഫോടനം; 4 പേര്‍ കസ്റ്റഡിയിൽ

വെള്ളിയാഴ്ച പുലർച്ചെ 1 മണിയോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്
സ്ഫോടനത്തിൽ മരിച്ച ഷെറിൻ
സ്ഫോടനത്തിൽ മരിച്ച ഷെറിൻ
Updated on

കണ്ണൂർ: പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 4 പേർ പിടിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച പുലർച്ചെ 1 മണിയോടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഷെറിൻ, വിനീഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വൈകിട്ടോടെ ചികിത്സയിലിരിക്കെ ഷെറിൻ മരിച്ചു. വിനീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇരുവരും സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം സ്ഫോടനത്തിനു പിന്നാലെ തന്നെ ഉയർന്നിരുന്നു. തെര‍ഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. എന്നാൽ സ്ഫോടനത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് വ്യക്തമാക്കി പാർട്ടി പാനൂർ ഏരിയ കമ്മിറ്റിപ്രസ്താവനയിറക്കി. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. പ്രതികൾ ബോംബ് നിർമ്മിക്കുമെന് 4 മാസം മുമ്പ് ഇന്റലിജിൻസ് റിപ്പോർട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിർമിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.