പാനൂർ ബോംബ് കേസ്: മുഴുവൻ പ്രതികളും പിടിയിലെന്ന് പൊലീസ്

ബോംബ് നിർമിച്ചവരും സഹായിച്ചവരും സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരും പ്രതിപ്പട്ടികയിലുണ്ട്.
പൊലീസ് പരിശോധന
പൊലീസ് പരിശോധന
Updated on

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ്. കേസിലെ മുഖ്യ പ്രതികളായ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയുമായി ഷിജാൽ , അക്ഷയ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഉദുമൽ പേട്ടയിൽ ഒളിവിലായിരുന്നു. ബോംബ് നിർമിച്ചവരും സഹായിച്ചവരും സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരും പ്രതിപ്പട്ടികയിലുണ്ട്.

കേസിൽ ഇതുവരെ 4 പേരാണ് പിടിയിലായിട്ടുള്ളത്. സിപിഎം പ്രവർത്തകരായ അതുൽ (30), അരുൺ (29), ഷബിൻലാൽ (27), സായൂജ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷിജാലും വിനീഷും ചേർന്നാണ് ബോംബ് നിർമാണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അമൽ ബാബു, മിഥുന്‍ എന്നിവരെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മിഥുന്‍ ബംഗളൂരുവിൽ നിന്നും ഗൂഢാലോചന നടത്തിയെന്നും ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. അമൽ സ്ഫോടനം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്.

Trending

No stories found.

Latest News

No stories found.