പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

രാഹുലിനും കുടുംബത്തിനുമെതിരേ ഗുരുതര പീഡനങ്ങളായിരുന്നു യുവതി ആരോപിച്ചിരുന്നത്
pantheerankavu domestic violance case quashed
പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി
Updated on

കൊച്ചി: വലിയ വിവാദങ്ങൾ സൃഷ്ടിച്ച പന്തീരങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി റദ്ദാക്കി. കേസിലെ ഒന്നാം പ്രതിയായിരുന്ന ഭർത്താവ് രാഹുലും പരാതിക്കാരിയയാ ഭാര്യയും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്‍റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി നടപടി.

രാഹുലിനും കുടുംബത്തിനുമെതിരേ ഗുരുതര പീഡനങ്ങളായിരുന്നു യുവതി ആരോപിച്ചിരുന്നത്. ഭർത്താവും വീട്ടുകാരും ക്രൂരമാർദിച്ചെന്നും അതിനുള്ള തെളിവുകളും യുവതി കൈമാറിയിരുന്നു. തുടർന്ന് രാഹുലിനെതേ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.

എന്നാൽ വിഷയം വിവാദമായതോടെ ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. പിന്നാലെ തന്നെ ഭർത്താവ് ഒന്നും ചെയ്തിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതാണെന്നും വെളിപ്പെടുത്തി പരാതിക്കാരി തന്നെ രംഗത്തെത്തുകയായിരുന്നു. താൻ സ്വയം പരാതി പിൻവലിച്ചതാണെന്നും ആരുടേയും സമ്മർദം ഉണ്ടായിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുലും കോടതിയെ സമീപിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.