പന്തീരങ്കാവ് കേസിൽ ഭാര്യയെ ഭീഷണിപ്പെടുത്തി രാഹുൽ മൊഴിമാറ്റിച്ചതാകാം; ഹൈക്കോടതിയിൽ പൊലീസിന്‍റെ സത്യവാങ്മൂലം

പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
pantheerankavu domestic violence case police on high court
പന്തീരങ്കാവ് കേസ്
Updated on

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെക്കൊണ്ട് കേസ് അവസാനിപ്പിച്ചെന്ന സത്യവാങ്മൂലം പ്രതി രാഹുൽ ഭീഷണിപ്പെടുത്തി ഒപ്പിടിപ്പിച്ചതാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടരുന്നതായും പൊലീസ് വ്യക്തമാക്കി.

പന്തീരങ്കാവ് ഗാർഹിക പീഡനകേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഭാര്യയുമായുള്ള തർക്കം ഒത്തുതീർപ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

രാഹുൽ മദ്യപനിയാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാൽ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ സാജു കെ. എബ്രഹാം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്നും കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.