കോഴിക്കോട്: കോഴിക്കോട് നാദപുരത്ത് നിർമാണത്തിലിരുന്ന വീടിന്‍റെ സൺ ഷെയ്ഡ് തകർന്നു വീണ് 2 യുവാക്കൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളയം മാരാംകണ്ടി സ്വദേശികളായ ആലച്ചേരി കണ്ടി വിഷ്ണു (30) കൊമ്മോട്ട് പോയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. മരിച്ച നവജിത്തിന്‍റെ സഹോദരന്‍ ശ്രീബേഷിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ രണ്ടാം നിലയിലെ കോണ്‍ക്രീറ്റിന്‍റെ ഭാഗമാണ് തകര്‍ന്നു വീണത്. നിർമ്മാണ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ