വന്ദേഭാരതിന്‍റെ ശുചിമുറി പൂട്ടി യാത്രക്കാരന്‍; വാതിൽ തുറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ടിക്കറ്റെടുക്കാത്തതിനാൽ മന:പൂർവ്വം വാതിൽ അടച്ചിരിക്കുകയാണെന്നാണ് നിഗമനം.
വന്ദേഭാരതിന്‍റെ ശുചിമുറി പൂട്ടി യാത്രക്കാരന്‍; വാതിൽ തുറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
Updated on

കാസർകോട്: കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്‍റെ ശുചിമുറിയുടെ വാതിൽ തുറക്കാതെ യാത്രക്കാരന്‍. കാസർകോട്ട് നിന്നാണ് ഇയാൾ എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചിന്‍റെ ശുചിമുറിയിൽ കയറിയിത്. അതേസമയം, ഇയാൾ മന:പൂർവ്വം വാതിൽ അടച്ചിരിക്കുകയാണെന്നു റെയിൽവേ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ ശുചിമുറിയിൽ നിന്നും ഇറക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. സെന്‍സർ ഉപയോഗിച്ച് വാതിൽ തുറക്കാന്‍ ട്രെയിന്‍ ഷൊർണൂരിൽ എത്തണം.

അകത്തേക്കു തുറക്കാനാവുന്ന വാതിൽ തുറക്കാന്‍ ഇയാൾ തയ്യാറാകുന്നില്ലെന്നാണ് ട്രെയിന്‍ ജീവനക്കാരന്‍ പറയുന്നത്. ഇതരസംസ്ഥാന തെഴിലാളിയാണ് ശുതിമുറിയിലുള്ളതെന്നും റിപ്പോർട്ടുണ്ട്. കോഴിക്കോട് എത്തിയപ്പോൾ ഇയാളോട് ഇറങ്ങാന്‍ റെയിൽവേ പൊലീസും ആർടിഎഫും തുടർച്ചയായി ഹിന്ദിയിൽ ആവശ്യപ്പെട്ടെങ്കിലും ഇതിനോടും ഇയാൾ പ്രതികരിച്ചില്ല. ടിക്കറ്റെടുക്കാത്തതിനാൽ മന:പൂർവ്വം വാതിൽ അടച്ചിരിക്കുകയാണെന്നാണ് നിഗമനം. സെന്‍സർ ഉപയോഗിച്ച് വാതിൽ തുറക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാൽ ഒരു പക്ഷേ തിരുവനന്തപുപത്ത് എത്തിയ ശേഷമെ നടപടിയുണ്ടാവുകയുളളു എന്നാണ് നിഗമനം.

Trending

No stories found.

Latest News

No stories found.