ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീകൊളുത്തി

ഡി1 ​​കം​​പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ 3 സ്ത്രീ​​ക​​ള​​ട​​ക്കം ആ​​റോ​​ളം യാ​​ത്ര​​ക്കാ​​ർ​​ക്കു പൊ​​ള്ള​​ലേ​​റ്റു
ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീകൊളുത്തി
Updated on

കോ​​ഴി​​ക്കോ​​ട്: ആ​​ല​​പ്പു​​ഴ- ക​​ണ്ണൂ​​ർ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ട്രെ​​യ്‌​​നി​​ൽ യാ​​ത്ര​​ക്കാ​​ര​​ൻ തീ ​​കൊ​​ളു​​ത്തി. യാ​​ത്രി​​ക​​രു​​ടെ ദേ​​ഹ​​ത്ത് ആ​​സൂ​​ത്രി​​ത​​മാ​​യി പെ​​ട്രോ​​ളൊ​​ഴി​​ച്ച് തീ ​​കൊ​​ളു​​ത്തി​​യ​​തെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​വ​​രം. ഡി1 ​​കം​​പാ​​ർ​​ട്ട്മെ​​ന്‍റി​​ലെ 3 സ്ത്രീ​​ക​​ള​​ട​​ക്കം ​​എട്ടോളം യാ​​ത്ര​​ക്കാ​​ർ​​ക്കു പൊ​​ള്ള​​ലേ​​റ്റു.

കോ​​ര​​പ്പു​​ഴ എ​​ല​​ത്തൂ​​ർ പാ​​ല​​ത്തി​​ന് മു​​ക​​ളി​​ൽ വ​​ച്ച് ഇ​​ന്ന​​ലെ രാ​​ത്രി 10 മ​​ണി​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. ലേ​ഡീ​സ് കം​പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി​യ ആ​ൾ ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യും മ​റ്റു ര​ണ്ടു പേ​രു​മാ​യും വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും കൈ​യി​ൽ ക​രു​തി​യ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​യി​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​വ​രം. കോ​​ഴി​​ക്കോ​​ട് ബേ​​ബി മെ​​മ്മോ​​റി​​യ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച തൃ​​ശൂ​​ർ സ്വ​​ദേ​​ശി പ്രി​​ൻ​​സി​​ന്‍റെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

ത​​ല​​ശേ​​രി ക​​തി​​രൂ​​ർ പ​​ഞ്ചാ​​യ​​ത്ത് നാ​​യ​​നാ​​ർ റോ​​ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​നി​​ൽ​​കു​​മാ​​ർ, ഭാര്യ സ​​ജി​​ഷ, മ​​ക​​ൻ അ​​ദ്വൈ​​ത്, ത​ളി​പ്പ​റ​മ്പ് സ്വ​​ദേ​​ശി​​നി റൂ​​ബി, തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​നി അ​​ശ്വ​​തി എ​​ന്നി​​വ​​രെ​​യാ​​ണു മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ബോ​ഗി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ആ​ൾ 3 യാ​ത്ര​ക്കാ​രു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​​ട്രോ​​ൾ വ​​ലി​​ച്ച​​റി​​ഞ്ഞ് തീ ​ക​​ത്തി​​ച്ച ശേ​​ഷം അ​​ടു​​ത്ത കോ​​ച്ചി​​ലേ​​ക്കു പോ​​യി ചെ​​യി​​ൻ വ​​ലി​​ച്ച് ട്രെ​​യ്ൻ നി​​ർ​​ത്തി​​യ ശേ​​ഷം അ​​ക്ര​​മി ര​​ക്ഷ​​പെ​​ട്ടു. പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ ശേ​ഷം ട്രെ​യ്ൻ യാ​ത്ര പു​റ​പ്പെ​ട്ടു.

Trending

No stories found.

Latest News

No stories found.