കളമശേരി: ജര്‍മന്‍ ലെപ്രസി റിലീഫ് അസോസിയേഷന്‍ റീഹാബിലിറ്റേഷന്‍ ഫണ്ടിന്‍റെ പേരില്‍ ഇന്ത്യന്‍ പേറ്റന്‍റ് ലഭിച്ചു. പ്രമേഹ രോഗികള്‍ക്കും കുഷ്ഠരോഗികള്‍ക്കും പാദരക്ഷകളുടെ ഇന്‍സോള്‍ ആയി ഉപയോഗിക്കാവുന്ന അതീവ മൃദുലമായ മൈക്രോ സെല്ലുലാര്‍ റബ്ബറിന്‍റെ കണ്ടുപിടിത്തത്തിനാണ് പേറ്റന്‍റെ ലഭിച്ചത്. ജര്‍മന്‍ ലെപ്രസി റിലീഫ് അസോസിയേഷന്‍ റീഹാബിലിറ്റേഷന്‍ ഫണ്ടിന്‍റെ കഞ്ചിക്കോട് യൂണിറ്റായ പ്രോഫോമയിലെ ഷാമോന്‍ പി കെ യുടെ ഗവേഷണഫലമാണ് പേറ്റന്റിനു ആധാരം.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ് (ഐ യു സി ഐ പി ആർ എസ്) ഫെസിലിറ്റേഷന്‍ സെല്ലിലെ പേറ്റന്‍റ് ഏജന്‍റുന്മാരായ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഐ.ജി രതീഷ്, റിസര്‍ച്ച് ഓഫീസര്‍ ഡോ. ആശ ആര്‍ എന്നിവരാണ് പേറ്റന്‍റ് ഫയല്‍ ചെയ്തത്.