കനത്ത മഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം ചൊവ്വാഴ്ച തുറന്നു കൊടുക്കും

നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
Pattambi bridge will be opened from today
പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കുംfile image
Updated on

പാലക്കാട്: കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്നു (ഓഗസ്റ്റ് 6) മുതൽ തുറന്നു കൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്‍റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. അതിനാൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. 39 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.