'എന്തിനാണ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്?'; വയനാട് മെഡിക്കൽ കോളെജിനെതിരേ പോളിന്‍റെ കുടുംബം

വയനാട് മെഡിക്കൽ കോളെജിൽ വേണ്ട സൗകര്യങ്ങളൊരുക്കണമെന്നും പോളിന്‍റെ മകൾ സോന ആവശ്യപ്പെട്ടു.
'എന്തിനാണ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്?'; വയനാട് മെഡിക്കൽ കോളെജിനെതിരേ പോളിന്‍റെ കുടുംബം
Updated on

വയനാട്: വയനാട് മെഡിക്കൽ കോളെജിനെ രൂക്ഷമായി വിമർശിച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന ചികിത്സക്കിടെ മരിച്ച വാച്ചർ പോളിന്‍റെ കുടുംബം. ഭർത്താവിന്‍റെ ജീവൻ മറ്റെന്തിനേക്കാളും വലുതായിരുന്നുവെന്ന് പോളിന്‍റെ ഭാര്യ സാലി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചു കഴിഞ്ഞിട്ട് വില പേശി നടക്കേണ്ട കാര്യമില്ലച പണവും സ്വത്തുമൊന്നും വേണ്ട. ഇവിടത്തെ മെഡിക്കൽ കോളെജ് വെറുതേയാണ്. ഇവിടെ മെഡിക്കൽ കോളെജ് ഉണ്ടായിട്ട് എന്തിനാണ് കോഴിക്കോട്ടേക്ക് അയച്ചത്.

ഡോക്റ്റർമാർ ഓരോ മിനിറ്റു കൊണ്ട് പത്തു പേരെ നോക്കി വെറുതേ ചീട്ടെഴുതി വിട്ടാൽ രോഗം മാറില്ലെന്നും സാലി പറഞ്ഞു. ഒരു മെഡിക്കൽ കോളെജിൽ നിന്ന് മറ്റൊരു മെഡിക്കൽ കോളെജിലേക്ക് മാറ്റുന്നത് എന്തൊരു ഗതികേടാണെന്നും വയനാട് മെഡിക്കൽ കോളെജിൽ വേണ്ട സൗകര്യങ്ങളൊരുക്കണമെന്നും പോളിന്‍റെ മകൾ സോന ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.