സംവിധായകൻ ലോകേഷ് കനകരാജ്
സംവിധായകൻ ലോകേഷ് കനകരാജ്

സംവിധായകൻ ലോകേഷിന്‍റെ മാനസികനില പരിശോധിക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ
Published on

ചെന്നൈ: ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിന്‍റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോകേഷ് സംവിധാനം ചെയ്ത വിജയ് ചിത്രം 'ലിയോ' കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജിക്കാരൻ.

അക്രമ-ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്‍റെ മാനസികനില പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ലോകേഷ് കനകരാജിന്‍റെ അഭിഭാഷകൻ ഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.