കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ 2 പേർക്ക് ദാരുണാന്ത്യം

കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ 2 പേർക്ക് ദാരുണാന്ത്യം

ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
Published on

കോട്ടയം: കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ 2പേർക്ക് ദാരുണാന്ത്യം. കേരള കോൺഗ്രസ് പ്രവർത്തകരും ചങ്ങനാശേരി സ്വദേശികളുമായ വർഗീസ് (69), പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. കോട്ടയം - ചങ്ങനാശേരി റൂട്ടിൽ കുറിച്ചി ചെറുവേലിപ്പടിയിൽ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുറിച്ചി സ്വദേശിയായ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീട്ടിലെ യോഗത്തിനുശേഷം മടങ്ങുമ്പോൾ എം.സി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചങ്ങനാശേരി ഭാഗത്തുനിന്നും എത്തിയ പിക്കപ്പ് വാൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ഇരുവരും തൽക്ഷണം മരിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരകർഷകസംഗമം, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കെ.എ ഫ്രാൻസിസിൻ്റെ വീട്ടിൽ നടന്നിരുന്നു. ഈ യോഗത്തിനുശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.