ഡോ. വന്ദനദാസ്‌ കൊലപാതകം: പ്രത്യേക സ്‌ക്വാഡിന്‍റെ അന്വേഷണം ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി

സംഭവസ്ഥലത്തുവച്ച് പിടിയിലായ പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു
Pinarayi Vijayan
Pinarayi Vijayanfile
Updated on

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ഡോ. വന്ദനദാസ്‌ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക സ്‌ക്വാഡിന്‍റെ അന്വേഷണം ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സമഗ്രമായ മെഡിക്കോ ലീഗോ പ്രോട്ടോകോൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ മോൻസ്‌ ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സംഭവസ്ഥലത്തുവച്ച് പിടിയിലായ പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ചെയ്യേണ്ടതെല്ലാം കാലതാമസമില്ലാതെ ചെയ്തു. അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.

ഇതിനിടെ വന്ദനദാസിന്‍റെ മാതാപിതാക്കൾ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാലും മറ്റു പ്രത്യേക കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഹൈക്കോടതി ഹർജി നിരസിച്ചു. ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ സർക്കാർ എന്തടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുക എന്നും മുഖ്യമന്ത്രി ചോദിച്ചു.

Trending

No stories found.

Latest News

No stories found.