കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി

pinarayi vijayan about kafir screenshot
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ ഉയര്‍ന്ന കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് സ്വഭാവമുള്ള സൈബര്‍ ഗ്രൂപ്പുകളിലാണ് വിവാദത്തിന് കാരണമായ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി നോക്കാമെന്നും പ്രതികള്‍ ആരെണെന്നത് പൊലീസിന്‍റെ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ, വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തുരങ്ക പാത പഠനവിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് വികസന പ്രവര്‍ത്തനകള്‍ മാറ്റി വയ്ക്കേണ്ടതുണ്ടോ എന്ന് പഠിക്കേണ്ടതുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ തുരങ്ക പാതയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും നടന്നിട്ടുണ്ട്. പല സ്ഥലത്തും തുരങ്കങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. തുരങ്കങ്ങള്‍ ഒന്നും തന്നെ മറ്റ് സ്ഥലത്ത് ദുരന്തം ഉണ്ടാക്കുന്നതായി ലോകത്ത് ഒരിടത്തും കണ്ടിട്ടില്ലെന്നും ഇത് പഠന വിഷയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.