'സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുസ്ലിങ്ങളെ മാത്രമാണെന്ന് കരുതരുത്'; കേരള സ്റ്റോറിയെ വിമർശിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്തത്
pinarayi vijayan
pinarayi vijayanfile
Updated on

കൊല്ലം: കേരള സ്റ്റോറി പ്രദർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. മുസ്ലീംങ്ങളെ മാത്രമാണെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപതയിൽ വേദപഠന ക്ലാസിന്‍റെ ഭാഗമായി കേരള സ്റ്റോറി പ്രദർശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

''ന്യൂനപക്ഷത്തെയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് കാര്യങ്ങൾ നേടാനാണു ശ്രമം. ആ കെണിയിൽ വീഴരുത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍ വെച്ചുകൊണ്ടാണ് കേരള സ്റ്റോറി അവതരിപ്പിക്കുന്നത്. സാംസ്‌കാരിക രംഗത്തിന് യോജിക്കാന്‍ പറ്റാത്ത സമീപനമണ്. അത് തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടു വന്നതാണ്. അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നു എന്നതിലും കൃത്യമായ ഉദ്ദേശങ്ങള്‍ കാണും. അതിന്‍റെ ഭാഗമായി കേരളത്തെ എന്തോ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. നമ്മുടെ നാട് നല്ലരീതിയിലുള്ള സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതല്‍ നാം പടുത്തുയര്‍ത്തിയ നാടിനെ വല്ലാത്ത അവമതിപ്പുണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്.''- അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഉയർത്തിയ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്തത്. പ്രദർശനം തടയണമെന്ന് കേൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പു കമ്മിഷൻ അതിൽ ഇടപെട്ടില്ല. സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാർച്ചും നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.