പിണറായി വിജയൻ സിപിഎമ്മിലേക്ക് ക്ഷണിച്ചു: സുരേഷ് ഗോപി

വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് മറുപടി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
Pinarayi vijayan invites to cpm , says suresh gopi
സുരേഷ് ഗോപിFile
Updated on

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊല്ലം ഫാത്തിമാ മാതാ കോളെജിലെ പൂർവ വിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചു. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് മറുപടി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ലീഡർ കെ.കരുണാകരന്‍റെയും ഇ.കെ. നായനാരുടെയും നല്ല മകനായിരുന്നു ഞാൻ ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ല. 2014 ഓഗസ്റ്റ് 2ന് അങ്ങനൊരു തീരുമാനത്തിലേക്ക് വരേണ്ടതായി വന്നു.

തൃശൂരിൽ പൂരം കലക്കിയാണ് താൻ ജയിച്ചതെന്നതിലെ പതിരും കതിരും വേർതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ. ഒന്നു ജയിച്ചപ്പോഴേക്കും അതിനു കാരണം പൂരം കലക്കിയാണോ ആനയ്ക്ക് പട്ട നൽകിയാണോ എന്നാണ് പലരും നോക്കുന്നത്. ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങൾക്കൊപ്പം നിന്നതു കൊണ്ടാണ് തനിക്ക് വോട്ടു ലഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

വാത്സല്യത്തോടെ തോളിൽ തട്ടിയതിന് ഇപ്പോഴും കോടതിയുടെയും പൊലീസുകാരുടെയും വിളിയും കാത്തിരിക്കുകയാണ്. അവിടെ നിന്ന് ജനങ്ങൾ ഉയർത്തിക്കൊണ്ടു വന്നു. അധ്വാനത്തിന്‍റെ പങ്കായി മാതാവിന് കിരീടം ധരിപ്പിച്ചപ്പോഴും ചവിട്ടിത്തേക്കാൻ ശ്രമമുണ്ടായതായി സുരേഷ് ഗോപി പറഞ്ഞു.

Trending

No stories found.

Latest News

No stories found.