'സാംസ്കാരിക മേഖലയിൽ പണം ചെലവഴിക്കുന്നത് ധൂർത്തല്ല,കേരളീയത്തിന്‍റെ ചെലവ് പുറത്തുവിടും'

കേരളീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണം
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു
Updated on

തിരുവനന്തപുരം: കേരളീയം വൻ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നെങ്കിലും മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അടുത്ത കേരളീയത്തിന്‍റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കെഎസ്ഐഡിസി എംഡി കൺവീനറായ സമിതിയിൽ അഡി. ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും അംഗങ്ങളാണ്. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കേരളീയത്തിന്‍റെ ചെലവു കണക്കുകൾ പുറത്തുവിടും. സാംസ്കാരിക മേഖലയിൽ പണം ചെലവഴിക്കുന്നത് ധൂർത്തല്ലെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.