ശ്രുതിക്ക് ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ; വയനാട് പുനരധിവാസം രണ്ടു ഘട്ടങ്ങളായെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ് ഉണ്ടാക്കും
pinarayi vijayan press meet updates
ശ്രുതിക്ക് ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ; വയനാട്ടിൽ പുനരധിവാസം രണ്ടു ഘട്ടങ്ങളായെന്ന് മുഖ്യമന്ത്രി
Updated on

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി. ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകുമെന്നും വയനാട്ടിൽ മാതാപിതാക്കളെ നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതവും മതാപിതാക്കളിൽ ഒരാളെ നഷ്ടമായവർക്ക് 5 ലക്ഷം രൂപ വീതവും അനുവദിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണ്. പ്രത്യേക സഹായം ഇതുവരെ കിട്ടിയില്ല. കൂടുതൽ സഹായം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺ ഷിപ് ഉണ്ടാക്കും.മേപാടി നെടുമ്പാല, കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റ്റേറ്റ് എന്നീ രണ്ട് സ്ഥലങ്ങൾ ആണ് ടൗൺ ഷിപ്പ് പരിഗണിക്കുന്നത്. നിയമ വശം പരിശോധിക്കും. ആദ്യ ഘട്ടത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.