കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, അത് സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ട; മുഖ്യമന്ത്രി

3 വർഷത്തെ കണക്കെടുത്താൽ വിമാനത്താവളങ്ങളിൽ നിന്നും ആകെ പിടിച്ചെടുത്ത 147 കിലോ സ്വർ‌ണത്തിൽ 127 കിലോയും മലപ്പുറത്തു നിന്നാണ്
pinarayi vijayan reacted malappuram controversy
കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, അത് സമുദായത്തിന്‍റെ പെടലിക്ക് വയ്‌ക്കണ്ട; മലപ്പുറം വിവാദത്തിൽ മുഖ്യമന്ത്രി
Updated on

ചേലക്കര: മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ ഹവാല പണവും സ്വർണവും പിടികൂടുന്നത് മലപ്പുറം ജില്ലയിലാണ്. അതിന് കാരണം കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലാണെന്നതാണെന്നും ഇക്കാര്യം പറഞ്ഞാലതെങ്ങനെ മലപ്പുറത്തെ വിമർശിക്കലാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

കുറ്റകൃത്യത്തെ സമുദായത്തിന്‍റെ പെടലിക്ക് വച്ചുകെട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് സംഘപരിവാറാണ്. അവർക്കൊപ്പമാണ് കോൺഗ്രസും. മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനെന്ന് വിളിച്ചവർക്കൊപ്പം നിൽക്കുന്ന കോൺഗ്രസാണ് വിഷയം വിവാദമാക്കിയതെന്നും ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

3 വർഷത്തെ കണക്കെടുത്താൽ വിമാനത്താവളങ്ങളിൽ നിന്നും ആകെ പിടിച്ചെടുത്ത 147 കിലോ സ്വർ‌ണത്തിൽ 127 കിലോയും മലപ്പുറത്തു നിന്നാണ്. ഇതൊന്നു മലപ്പുറം ജില്ലയ്ക്കെതിരായ നീക്കമല്ല. കോഴിക്കോട് വിമാനത്താവളം മലപ്പുറം ജില്ലയിലാണ്. നിരവധി പ്രദേശത്തു നിന്നുളള ആളുകൾ ആശ്രയിക്കുന്ന വിമാനത്താവളമാണത്. സ്വഭാവികമായും ഒരു ജില്ലയിൽ നിന്നും സ്വർണം പിടികൂടിയാൽ ആ ജില്ലയുടെ പേരാണ് കാണുക. അതിന് ഇത്രത്തോളം പോള്ളേണ്ടതില്ല. ഇത് തടയാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ ഏതെങ്കിലും ഒരു കുറ്റകൃത്യമുണ്ടായാൽ മറ്റേതൊരു ജില്ലയിലുമുണ്ടാകുന്ന കുറ്റകൃത്യം പോലെതന്നെയാണ്. അത് ഒരു സമുദായത്തിന്‍റെ കുറ്റമല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.