കേരളത്തിൽ 2 ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും, ലക്ഷ്യം 20,000 തൊഴിലവസരങ്ങള്‍; പിണറായി വിജയൻ

യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിയുണ്ടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു
കേരളത്തിൽ 2 ഐടി പാർക്കുകൾ കൂടി സ്ഥാപിക്കും, 
ലക്ഷ്യം 20,000 തൊഴിലവസരങ്ങള്‍; പിണറായി വിജയൻ
Updated on

ദുബൈ: കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റാര്‍ട്ട് അപ്പുകളെ അഭിനന്ദിച്ച മുഖ്യമന്ത്രി, ഐടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ദുബൈയില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്‍റര്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സ്റ്റാർട്ടപ്പുകൾ കൊണ്ടു വന്നു. തൊഴില്‍ തേടുന്ന രീതി മാറി, തൊഴില്‍ സൃഷ്ടിക്കുന്നവരായി യുവാക്കള്‍ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി വഴി കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വര്‍ഷം 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെ സായിദ് മാരത്തണ്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിയുണ്ടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. 500 കോടിയില്‍ അധികം രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ലഭിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആഗോള തലത്തില്‍ നാലാം സ്ഥാനമാണുള്ളതെന്നും മുഖ്യമന്ത്രി ദുബൈയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.