'പൂരം കലക്കിച്ചത് മുഖ്യമന്ത്രി; ആര്‍എസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചതും മുഖ്യമന്ത്രി'

എ‍ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് എന്തിനാണ് പേടിയെന്നും സതീശന്‍
pinarayi vijayan sent ADGP ajith kumar to meet RSS leader says satheesan
'പൂരം കലക്കിച്ചത് മുഖ്യമന്ത്രി; ആര്‍എസ്എസ് നേതാവിനെ കാണാൻ എഡിജിപിയെ അയച്ചതും മുഖ്യമന്ത്രി'
Updated on

തിരുവനന്തപുരം: പൊലീസുകാരെക്കൊണ്ട് തൃശൂര്‍ പൂരം കലക്കിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലേയെ കാണാന്‍ മുഖ്യമന്ത്രിയാണ് എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വിഡി സതീശൻ ആരോപിച്ചു.

ഹൊസബലേയുമായി എഡിജിപി പാറമേക്കാവില്‍വച്ച് കൂടിക്കാഴ്ച നടത്തി. തൃശൂരിലെ ആര്‍എസ്എസ് ക്യാമ്പിനിടെ ഇവര്‍ 1 മണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതാണ് പൂരം കലക്കുന്നതിലേക്ക് നയിച്ചത്. പൂരത്തിന് കമ്മീഷണര്‍ അഴിഞ്ഞാടിയപ്പോള്‍ തൃശൂരില്‍ ഉണ്ടായിട്ട് പോലും എഡിജിപി ഇടപെട്ടില്ല. തൃശൂർ പൂരം കലക്കാൻ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍എസ്എസുമായി മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പൂരം കലക്കിയത്. ഹൈന്ദവ വികാരം ഉയര്‍ത്തി മുഖ്യമന്ത്രി ബിജെപി സ്ഥാനാർഥിയെ തൃശൂരില്‍ ജയിപ്പിച്ചു. ഇലക്ഷന് ശേഷം ഇഡി എവിടെ. കരുവന്നൂരിലെ അന്വേഷണം എവിടെ. എ‍ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് എന്തിനാണ് പേടിയെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.