ലോ കോളെജ് സംഘർഷത്തിൽ സമവായത്തിനായി കലക്‌ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പൽ

വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളെജ് പ്രിൻസിപ്പാളിന്‍റെ അഭ്യർത്ഥന
ലോ കോളെജ് സംഘർഷത്തിൽ സമവായത്തിനായി കലക്‌ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പൽ
Updated on

തിരുവന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന് കലക്‌ടറുടെ ഇടപെടൽ തേടി കോളെജ് പ്രിൻസിപ്പൽ. വിദ്യാർഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നീക്കം.

വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളെജ് പ്രിൻസിപ്പലിന്‍റെ അഭ്യർത്ഥന. അതേ സമയം, നാളെ മുതൽ അവസാന വർഷ വിദ്യാർഥികൾക്ക് ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങും. പരിഹാരമുണ്ടാകുന്നതുവരെ മറ്റുള്ളവർക്ക് ഓൺ‍ലൈൻ ക്ലാസുകൾ തന്നെ തുടരാനാണ് തീരുമാനം.

Trending

No stories found.

Latest News

No stories found.