'എന്നാലും എന്‍റെ വിദ്യേ'; വ്യാജ രേഖചമച്ചതിൽ പ്രതികരിച്ച് പി.കെ ശ്രീമതി

വിദ്യയെ സംരക്ഷിക്കുകയില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് എം.വി ഗോവിന്ദനും വ്യക്തമാക്കി
'എന്നാലും എന്‍റെ വിദ്യേ'; വ്യാജ രേഖചമച്ചതിൽ പ്രതികരിച്ച് പി.കെ ശ്രീമതി
Updated on

കണ്ണൂർ: മഹാരാജാസ് കേളെജിന്‍റെ പേരിൽ വ്യാജരേഖ‍യുണ്ടാക്കി ഗസ്റ്റ് ലക്ചറർ ആയി ജോലി നേടിയ മുൻ എസ്എഫ്ഐ നേതാവ് വിദ്യക്കെതിരെ ഫെയ്സ്ബുക്ക് പേസ്റ്റുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. 'എന്നാലും എന്‍റെ വിദ്യേ..' എന്നാണ് ശ്രീമതി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഇതിനു പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്കാരം ആരോപണവിധേയയായ വിദ്യയ്ക്ക് പി.കെ ശ്രീമതി അനുമോദിച്ച് നൽകുന്നതിന്‍റെ ചിത്രം കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

മാത്രമല്ല വിദ്യയെ സംരക്ഷിക്കുകയില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്ന് എം.വി ഗോവിന്ദനും വ്യക്തമാക്കി. വ്യാജ രേഖ ചമച്ചതിലൂടെ വലിയ തെറ്റാണ് വിദ്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറി മുതൽ ഒരു നേതാവും വിദ്യയെ പിന്തുണച്ചെത്തിയിരുന്നില്ല. അതിനിടെയാണ് എന്നാലും എന്‍റെ വിദ്യേ എന്ന പോസ്റ്റുമായി പി.കെ ശ്രീമതി രംഗത്തു വന്നത്.

Trending

No stories found.

Latest News

No stories found.