മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർ; താത്ക്കാലിക ബാച്ചിനും അനുമതി

ബാച്ച് വര്‍ധനയില്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ
plus one seat crisis 2 member committee to study
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർ
Updated on

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സർക്കാർ. ഹയർസെക്കണ്ടറി ജോയിന്‍റ് ഡറക്‌ടർ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരാണ് സമിതിയിലുള്ളത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും വിദ്യാഭ്യാസ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ബാച്ച് വര്‍ധനയില്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. ജൂലൈ അഞ്ചിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണ് ഉള്ളത്. ഹയർ സെക്കണ്ടറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുക എന്നത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് സപ്ലിമെന്‍ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.