പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനായില്ല, പ്രതിപക്ഷം സമരത്തിനിറങ്ങും; വി. ഡി. സതീശൻ

'പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല.
പ്രതിപക്ഷം സമരത്തിനിറങ്ങും; വി ഡി സതീശൻ
vd satheesan
Updated on

മലപ്പുറം: പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്നും പ്രതിപക്ഷത്തിൻ്റെ ആവശ്യങ്ങൾക്കായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഇതിനായി പ്രതിപക്ഷം സമരത്തിനിറങ്ങുമെന്നും വി. ഡി. സതീശന്‍ വ്യക്തമാക്കി.

ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുകയെന്നും വി ഡി സതീശന്‍ ചൂണ്ടികാണിച്ചു. കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നത് പൊതു വിദ്യാഭ്യാസ രംഗം അപകടത്തിലേക്ക് പോവുകയാണെന്നാണ് അർഥം. പുതിയ ബാച്ചുകൾ അനുവദിക്കില്ല എന്നത് വിദ്യാഭ്യാസമന്ത്രിയുടെ തെറ്റായ തീരുമാനമാണ്. 'പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല.

സീറ്റ് മാത്രം വര്‍ധിപ്പിക്കുന്നത് തികഞ്ഞ പരാജയമാണ്. കുട്ടികളില്ലാത്ത സ്ഥലത്തുനിന്ന് സീറ്റുകള്‍ കുറച്ച് കുട്ടികള്‍ കൂടുതലുള്ള കൂടുതലുള്ളയിടങ്ങളില്‍ സീറ്റുകള്‍ നല്‍കണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

അതേസമയം ഇപിജയരാജന്‍ വധശ്രമക്കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഐഎമ്മിൻ്റെ ഗൂഢാലോചനയായിരുന്നു കേസിന് പിന്നില്‍. അപ്പീൽ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്. അപ്പീല്‍ പോകുന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നും' പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.